2024 ആകുമ്പോഴേക്കും ഉത്തർപ്രദേശിലെ റോഡുകൾ അമേരിക്കയിലെ റോഡിനെക്കാൾ മികച്ചതായിരിക്കുമെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. യുപിയിൽ 8,000 കോടി രൂപയുടെ വികസനപദ്ധതികൾ പ്രഖ്യാപിച്ച് െകാണ്ടാണ് അദ്ദേഹത്തിന്റെ ഈ അവകാശവാദം. 

 

‘ഉത്തർപ്രദേശിന്റെ വികസനത്തിനായി മോദി സർക്കാർ അ‍ഞ്ചുലക്ഷം കോടി രൂപ ഉടൻ അനുവദിക്കും.2024 ആകുമ്പോഴേക്കും അമേരിക്കയെക്കാൾ മികച്ച റോഡുകൾ ഉത്തർപ്രദേശിൽ ഉണ്ടാകും. നല്ല റോഡുകൾ നിർമിക്കാൻ പണം ഒരു തടസ്സമാകില്ല.’ അദ്ദേഹം പറയുന്നു. ഷഹാബാദ്-ഹാർദോ ബൈപ്പാസ്, ഷാജാഹാൻപൂർ-ഷഹാബാദ് ബൈസ്, മൊറാദാബാദ്-താക്കൂർവാര-കാശിപൂർ ബൈപ്പാസ്, ഗാസിപ്പൂർ-ബലിയ ബൈപ്പാസ് ഉൾപ്പടെ 8000 കോടിയുടെ പദ്ധതികളാണ് നിതിൻ ഗഡ്കരി യു.പിയിൽ പ്രഖ്യാപിച്ചത്.