loka-kerala-sabha

ലോകകേരളസഭ മേഖലാ സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ രാജ്യങ്ങളിലെയും പ്രവാസിമലയാളികളാണ് ചെലവ് വഹിക്കുന്നത്. മേഖലാ സമ്മേളനം ലണ്ടനില്‍ ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ മറുപടി. സമ്മേളനങ്ങളുടെ ചെലവിന്റെ കാര്യങ്ങള്‍ വിവാദമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വിഡിയോ റിപ്പോർട്ട് കാണാം. 

 

ലോക കേരളസഭയുടെ യൂറോപ്പ്– യു.കെ മേഖലാ സമ്മേളനമാണ് ലണ്ടനില്‍ തുടങ്ങിയത്. പ്രവാസികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനും മെച്ചപ്പെട്ട സേവനവേതനം ഉറപ്പാക്കുന്നതിനും ഫലപ്രദമായ കുടിയേറ്റ നിയമം അനിവാര്യമാണെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി.രാജീവും ചീഫ്സെക്രട്ടറി വി.പി.ജോയി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ലണ്ടനിലെ മാര്‍ക്സ് സ്മാരകവും മ്യൂസിയവും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു.