പാകിസ്ഥാനില്‍ നിന്നു ശ്രീലങ്കവഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച ഹെറോയിനാണ് കഴിഞ്ഞ ദിവസം നാവിക സേന പിടികൂടിയതെന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാജി സലിമാണ് കള്ളക്കടത്തിന്റെ സൂത്രധാരന്‍.
അഫ്ഗാനിസ്ഥാനില്‍ നിന്നു ഹെറോയില്‍ പാകിസ്ഥാനിലെത്തിക്കും. അവിടെ നിന്നു മല്‍സ്യബന്ധന ബോട്ടില്‍ നടുക്കടയിലേക്ക്. അവിടെ െവച്ച് ലഹരി വസ്തു ഇറാനിയന്‍ ബോട്ടിന് കൈമാറും. അവരിത് ശ്രീലങ്കയിലെത്തികും. അവിടെ നിന്നു വിവിധ മാര്‍ഗങ്ങളിലൂടെ ഇന്ത്യയിലേക്ക്. കഴിഞ്ഞ ദിവസം പിടികൂടിയ ഹെറോയിന് ആയിരം കോടിയിലധികം രൂപ വിലവരും. ലഹരി കടത്തിയ ബോട്ടിലെ ജീവനക്കാരെല്ലാം ഇറാനില്‍ നിന്നുള്ളവരാണ്.
നിരോധിത ലഹരി ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെ ലഭിക്കുന്ന പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോയെന്നും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പരിശോധിക്കുന്നുണ്ട്. നാവിസേനയുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത ബോട്ട് മട്ടാഞ്ചേരി വാര്‍ഫിലാണുള്ളത്. കസ്റ്റഡിയിലുള്ള വിദേശ പൗരന്‍മാരെ ചോദ്യം ചെയ്തു വരികയാണ്.
heroin trying to smuggling from pakistan to india via srilanka