ഡിആര്‍ഐ പിടികൂടിയ രാജ്യത്തെ ഏറ്റവും വലിയ ലഹരിക്കടത്തിനു പിന്നില്‍ മലയാളികള്‍. ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ച് 1476 കോടിയുടെ മെത്തും കൊക്കെയ്നും മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയ കേസില്‍ എറണാകുളം കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്സ് മാനേജിങ് ഡയറക്ടര്‍  വിജിന്‍ വര്‍ഗീസിനെ ഡിആര്‍എ അറസ്റ്റ് ചെയ്തു. 198 കിലോ മെത്തും  ഒന്‍പതു കിലോ കൊക്കെയ്നും മുംൈബയില്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. സൗത്ത് ആഫ്രിക്ക ആസ്ഥാനമായ  മോര്‍ ഫ്രെഷ് എക്സ്പോര്‍ട്സ് ഉടമ തച്ചാപറമ്പന്‍ മന്‍സൂര്‍ ആണ് പഴം ഇറക്കുമതിയില്‍ വിജിന്റെ പങ്കാളി

 

യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്സിന്റെ കാലടിയിലെ ഓഫിസില്‍ എക്സൈസ് പരിശോധന. ലഹരിമരുന്ന് പിടികൂടിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് എക്സൈസ് നടപടി.  ശീതീകരണിയും ഗോഡൗണും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.  അങ്കമാലിയിലെ കടമുറിയുടെ പേരിലാണ് സ്ഥാപനത്തിന് ലൈസന്‍സ് എടുത്തിരിക്കുന്നത്. ജീവനക്കാരന്റെ  പേരിലെടുത്ത  ഈ മുറി പൂട്ടിക്കിടക്കുകയാണ്.  2018ല്‍ ഓഫിസ് തുറന്നെങ്കിലും ഏറെക്കാലം പ്രവര്‍ത്തിച്ചില്ല. രണ്ടു ലോഡ് സവാള മാത്രമാണ് ആകെ എത്തിയതെന്നും  സമീപത്തെ കടക്കാര്‍ പറയുന്നു

 

കട വാടകയ്ക്ക് എടുത്തതല്ലാതെ കട പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ഒന്നര വര്‍ഷം വാടക പോലും കിട്ടിയിട്ടില്ലെന്നും കെട്ടിട ഉടമ മനോരമ ന്യൂസിനോട് പ്രതികരിച്ചു. പിന്നീട് വാടക കരാര്‍ പുതുക്കിയില്ലെന്നും ഉടമ ജെയിംസ്  പറഞ്ഞു 

 

Drug smuggling case; probe begin