india-won

കാര്യവട്ടം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യയ്ക്കു എട്ടു വിക്കറ്റിന്റെ ജയം. ജയിക്കാൻ 107 റൺസ് വേണ്ടിയിരുന്ന ഇന്ത്യ 16.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 51 റൺസെടുത്ത കെ.എൽ. രാഹുലും 50 റൺസെടുത്ത സൂര്യകുമാർ യാദവുമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. 

 

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ടു വിക്കറ്റു നഷ്ടത്തിൽ 106 റൺസാണ് എടുത്തത്. നാലു ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായി. ആദ്യ മൂന്ന് ഓവറിൽ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്ക കഷ്ടിച്ചാണ് 100 പിന്നിട്ടത്. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക നേടിയത് 106 റണ്‍സ്. 35 പന്തിൽ 41 റൺസെടുത്ത കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർആര്‍ഷ്ദീപ് സിങ്ങിന് മൂന്ന് വിക്കറ്റ്. ദീപക് ചഹറിനും ഹര്‍ഷല്‍ പട്ടേലിനും രണ്ട് വിക്കറ്റ് വീതം ലഭിച്ചു. 

 

ഒന്നിനു പിറകേ ഒന്നായി കൂടാരം കയറി ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ. മത്സരം മൂന്ന് ഓവർ മാത്രം പിന്നിടുമ്പോൾ 14 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു റൺ എടുത്തു നിൽക്കുമ്പോൾ ക്യാപ്റ്റൻ ടെംബ ബാവുമ പുറത്തായി. തൊട്ടടുത്ത ഓവറിൽ ക്വന്റൻ ഡി കോക്ക്, റിലീ റുസോ, ഡേവിഡ് മില്ലർ എന്നിവരെ പുറത്താക്കി അർഷ്ദീപ് സിങ് ദക്ഷിണാഫ്രിക്കയ്ക്ക് അപ്രതീക്ഷിത പ്രഹരമേൽപിച്ചു.