India's Arshdeep Singh, center, celebrates the dismissal of South Africa's David Miller during the first Twenty20 cricket match between India and South Africa in Thiruvananthapuram, India, Wednesday, Sept. 28, 2022. (AP Photo/Mahesh Kumar A.)

കാര്യവട്ടം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയ്ക്കു ബാറ്റിങ് തകർച്ച. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ടു വിക്കറ്റു നഷ്ടത്തിൽ 106 റൺസെടുത്തു. നാലു ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായി. ആദ്യ മൂന്ന് ഓവറിൽ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്ക കഷ്ടിച്ചാണ് 100 പിന്നിട്ടത്. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക നേടിയത് 106 റണ്‍സ്. 35 പന്തിൽ 41 റൺസെടുത്ത കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർആര്‍ഷ്ദീപ് സിങ്ങിന് മൂന്ന് വിക്കറ്റ്. ദീപക് ചഹറിനും ഹര്‍ഷല്‍ പട്ടേലിനും രണ്ട് വിക്കറ്റ് വീതം ലഭിച്ചു. 

ഒന്നിനു പിറകേ ഒന്നായി കൂടാരം കയറി ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ. മത്സരം മൂന്ന് ഓവർ മാത്രം പിന്നിടുമ്പോൾ 14 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു റൺ എടുത്തു നിൽക്കുമ്പോൾ ക്യാപ്റ്റൻ ടെംബ ബാവുമ പുറത്തായി. തൊട്ടടുത്ത ഓവറിൽ ക്വന്റൻ ഡി കോക്ക്, റിലീ റുസോ, ഡേവിഡ് മില്ലർ എന്നിവരെ പുറത്താക്കി അർഷ്ദീപ് സിങ് ദക്ഷിണാഫ്രിക്കയ്ക്ക് അപ്രതീക്ഷിത പ്രഹരമേൽപിച്ചു.