രാജസ്ഥാൻ കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ തിരക്കിട്ട ശ്രമം. അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശപ്രകാരം നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും മുഖ്യമന്ത്രി അശോക് ഗെലോട്ട് പക്ഷത്തെ എംഎൽഎമാരെ കണ്ട് അഭിപ്രായം തേടുന്നു. ശേഷം വിവരങ്ങൾ സോണിയ ഗാന്ധിയെ അറിയിക്കും. പിന്നിട് നിയമസഭാകക്ഷിയോഗം ചേർന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയേക്കും. ഗെലോട്ടിനെ മുഖ്യമന്ത്രിപദത്തിൽ തുടരാൻ അനുവദിക്കണം അല്ലെങ്കിൽ ഭൂരിഭാഗം പേർ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണം എന്നാണ് എംഎൽഎമാരുടെ ആവശ്യം. ഗെലോട്ടും സച്ചിൻ പൈലറ്റും ഉടൻ ഡൽഹിയിലെത്തിയേക്കും.