k-sudhakaran-01
എകെജി സെന്‍റര്‍ ആക്രമണത്തില്‍ പങ്കില്ലാത്തവരെയാണ് പൊലീസ് പ്രതിയാക്കിയതെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍. തുടക്കം മുതല്‍ സി.പി.എം. നേതാക്കള്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ജിതിന്‍ നിരപരാധിയാണ്. എ.കെ.ജി സെന്‍ററില്‍ പടക്കമെറിയേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും സുധാകരന്‍.