നെടുമ്പാശേരിയില്‍, ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം വച്ചതില്‍ നടപടി. ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്പെന്‍ഡ് ചെയ്തു. കോട്ടയി ജംക്‌ഷനില്‍ സ്ഥാപിച്ച ബോര്‍ഡ് വിവാദമായതോടെയാണ് നടപടി. വിഡിയോ റിപ്പോർട്ട് കാണാം.
ബോര്‍ഡ് വിവാദമായതോടെ ഗാന്ധിജിയുടെ ചിത്രം കൊണ്ട് സവാര്‍ക്കറുടെ ചിത്രം മറയ്ക്കാനായി ശ്രമം. ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിച്ചതോടെ ബോര്‍ഡ് തന്നെ നീക്കി, സ്ഥാപിച്ചവര്‍ തടിതപ്പി. പാര്‍ട്ടി പ്രചരണാര്‍ഥം ഒൗദ്യോഗികമായി സ്ഥാപിച്ചതല്ല ബോര്‍ഡെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. പാര്‍ട്ടി അനുഭാവികള്‍ ജില്ലയുടെ പലഭാഗങ്ങളിലും സ്വന്തം നിലയ്ക്ക് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട് . അത്തരത്തിലൊരു ബോര്‍ഡാണിതെന്നും തെറ്റ് ബോധ്യപ്പെട്ടതോടെ അവര്‍ തന്നെ അത് നീക്കം ചെയ്തെന്നുമാണ് പാര്‍ട്ടി നിലപാട്.
Bharat jodo yathra poster savarkar photo controversy