death

TAGS

തൃശൂർ ചൂണ്ടൽ കൂമ്പുഴ പാലത്തിനടിയിൽ അമ്മയെയും നാലു വയസുകാരൻ മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ചെറനല്ലൂർ സ്വദേശി ഹസ്ന, മകൻ റൊണാഡ് ജൊഹാൻ എന്നിവരാണ് മരിച്ചത്. ഹസ്നയ്ക്ക് 32 വയസായിരുന്നു. ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു. നാലു വർഷമായി ഹസ്ന സഹോദരനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. കുടുംബ പ്രശ്നങ്ങൾ മൂലം ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. മകനെ അംഗൻവാടിയിൽ വിടുന്നതിനായി രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ് ഹസ്ന . പൊലീസും ഫയർഫോഴ്സുമെത്തി മൃതദേഹം പുറത്തെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം അറിയാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കണം.