കെഎസ്ആർടിസി ജീവനക്കാര്‍ അച്ഛനെ ക്രൂരമായി മര്‍ദിച്ചെന്ന് പ്രേമനന്റെ മകള്‍ മനോരമ ന്യൂസിനോട്. തടയാന്‍ ശ്രമിച്ച തനിക്കുനേരെ ജീവനക്കാര്‍ ആക്രോശിച്ചു. പെണ്‍കുട്ടിയാണെന്ന പരിഗണനപോലും നല്‍കിയില്ല. ഈ സംഭവംമൂലം പരീക്ഷ ശരിയായി എഴുതാനായില്ലെന്നും രേഷ്മ പറഞ്ഞു. വിഡിയോ കാണാം.
തിരുവനന്തപുരം കാട്ടാക്കടയില്‍ ഇന്ന് രാവിലെയാണ് അച്ഛനെയും മകളെയും കെഎസ്ആർടിസിജീവനക്കാർ മർദിച്ചത്. വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാസൗജന്യം നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കാരണം. കണ്‍സഷന്‍ ടിക്കറ്റിന് കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നുള്ള തര്‍ക്കവും വാക്കേറ്റവുമാണ് ക്രൂരമര്‍ദനത്തില്‍ കലാശിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമനന്‍ കാട്ടാക്കട ആശുപത്രിയില്‍ ചികില്‍സ തേടി.
മൂന്നുമാസത്തിലൊരിക്കല്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണോ എന്ന് ചോദിച്ചിതാണ് തന്നെ മര്‍ദിച്ചതെന്ന് പ്രേമലന്‍ മനോരമ ന്യൂസിനോട്. കെഎസ്ആര്‍ടിസിയുടെ അവസ്ഥയ്ക്ക് കാരണം ഈ മനോഭാവമെന്ന് പറഞ്ഞതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. അതിക്രൂരമായാണ് തന്നെ മര്‍ദിച്ചതെന്നും പ്രേമനന്‍.
കാട്ടക്കാട കെഎസ്ആര്‍ടിസി ഡിപ്പോയിലെ മര്‍ദനത്തില്‍ ഹൈക്കോടതി കെഎസ് ആര്‍ടിസിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി . ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് എംഡിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.. അതേസമയം, അതിക്രമത്തില്‍ ഉടന്‍ പ്രാഥമിക റിപ്പോര്‍ട്ട് ലഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. റിപ്പോര്‍ട്ടുമായി നേരിട്ടുവരാന്‍ സി.എം.ഡിയോട് ആവശ്യപ്പെട്ടു. ജീവനക്കാര്‍ കുറ്റക്കാരെങ്കില്‍ ഇന്നുതന്നെ നടപടിയുണ്ടാകും. ഇത്തരം സംഭവങ്ങളാണ് കെ.എസ്.ആര്‍.ടി.സിയെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നത്.