TAGS

കൊല്ലം ചടയമംഗലത്ത് യുവ അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തുടയന്നൂര്‍ മംഗലത്തുവീട്ടില്‍ ഐശ്വര്യ ഉണ്ണിത്താന്‍ മരിച്ച കേസിലാണ് അഭിഭാഷകനായ ഭര്‍ത്താവ് കണ്ണന്‍ നായരെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചെന്നും മരണത്തിന് ഉത്തരവാദി ഭര്‍ത്താവാണെന്നും സൂചിപ്പിക്കുന്ന ഐശ്വര്യയുടെ ഡയറിക്കുറിപ്പ് പൊലീസിന് ലഭിച്ചു. കഴിഞ്ഞമാസം പതിനഞ്ചിനാണ് ഭര്‍തൃഗൃഹമായ ചടയമംഗലം മേടയിൽ വീട്ടിലെ കിടപ്പുമുറിയില്‍ െഎശ്വര്യ തൂങ്ങിമരിച്ചത്. ഒളിവില്‍പോയ കണ്ണന്‍നായരെ നീണ്ട തിരച്ചിലിനൊടുവിലാണ് ചടയമംഗലം പൊലീസ് പിടികൂടിയത്.