ആർഎസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ചത് വ്യക്തിപരമായ കാര്യമാണെന്നും ഒൗദ്യോഗികമല്ലെന്നും ഗവർണർ. ആര്‍എസ്എസ് നിരോധിത സംഘടനയല്ല. പിന്നെന്താണ് പ്രശ്നമെന്നും ഗവർണർ ചോദിച്ചു. തനിക്കെതിരെ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ പ്രസിഡന്റിനോട് പരാതി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് സെക്രട്ടറി ഇന്ന് രാജ്ഭവനിൽ എത്തിയത് മകളുടെ വിവാഹത്തിന് ക്ഷണിക്കാനെന്നും ഗവർണർ പറഞ്ഞു.