വിജിലന്‍സ് പരിശോധനയില്‍ പൊതുമരാമത്ത് റോഡുകള്‍ക്കെതിരെ കണ്ടെത്തിയ കാര്യങ്ങളില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നു മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്തിലെ എല്ലാ ഉദ്യോഗസ്ഥരും മോശക്കാരല്ല. വകുപ്പ് ആകെ മോശമാണെന്നു പറയാന്‍ കഴിയില്ല. കാലവര്‍ഷത്തില്‍ 300 കോടി രൂപയുടെ നഷ്ടം പൊതുമരാമത്ത് വകുപ്പിനുണ്ടായിട്ടുണ്ടെന്നും റോഡ് നവീകരണത്തിനായി പ്രത്യേക പാക്കേജ് ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.