തൃശൂരിൽ നാളെ നടക്കാനിരിക്കുന്ന പുലിക്കളിയിൽ മാറ്റമില്ലെന്ന് ടൂറിസംവകുപ്പ്. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ അനുശോചിച്ച് നാളെ രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണമാണെങ്കിലും പുലിക്കളിക്കും കലാപരിപാടികൾക്കും മാറ്റമില്ലെന്ന് ടൂറിസംവകുപ്പ് അറിയിച്ചു. അതേസമയം, മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കും.