കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലകളായി തിരിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ഓരോ മേഖലയ്ക്കും പ്രത്യേകം എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരുണ്ടാകും. യൂണിയന്‍ നേതാക്കള്‍ക്കുള്ള പ്രൊട്ടക്ഷന്‍ 50 ആയി ചുരുക്കും. ജീവനക്കാര്‍ക്കുള്ള കൂപ്പണ്‍ വിതരണം സര്‍ക്കാര്‍ തീരുമാനമല്ലെന്നും അഡ്വാന്‍സും ബോണസും നല്‍കാന്‍ ഈ ഘട്ടത്തില്‍ സാധിച്ചേക്കില്ലെന്ന് മന്ത്രി പറഞ്ഞു