പുന്നമടക്കായലിൽ ഇന്ന് ജലപൂരം. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ 20 ചുണ്ടൻ വള്ളങ്ങളടക്കം 77 കളിവള്ളങ്ങളാണ് പങ്കെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ജലമേള ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിപ്പെങ്കിലും അദ്ദേഹം എത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.

 

പുന്നമടയിൽ ഓള പരപ്പിൽ കളിവള്ളങ്ങളുടെ ഒളിംപിക് സാണിന്ന്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന ജലമാമാങ്കം. 20 ചുണ്ടൻ വള്ളങ്ങൾ നെഹ്റു ട്രോഫിയ്ക്കായി പോരിനിറങ്ങും . ചുണ്ടനടക്കം 77 കളിവള്ളങ്ങൾ ജലമേളയിൽ മൽസരിക്കുക . 9 വിഭാഗങ്ങളിലായാണ് മൽസരങ്ങൾ 5 ഹീറ്റ്സുകളിലായാണ് ചുണ്ടൻ വളളങ്ങളുടെ മൽസരങ്ങൾ. ഇവയിൽ മികച്ച സമയം കുറിക്കുന്ന നാലു ചുണ്ടൻവള്ളങ്ങൾ ഫൈനൽ പോരാട്ടത്തിനിറങ്ങും. രാവിലെ 11 ന് ചുണ്ടൻ ഒഴികെയുള്ള കളി വള്ളങ്ങളുടെ ഹീറ്റ്സ് മൽസരങ്ങൾ തുടങ്ങും. ഉച്ചയ്ക്ക് ശേഷമാണ് ചുണ്ടൻ വള്ളങ്ങളുടെ മൽസരങ്ങൾ. ജലമേളയ്ക്ക് മുന്നോടിയായി ആലപ്പുഴ നഗരത്തിൽ സാംസ്കാരിക ജാഥ നടന്നു.