ghulam-nabi-azad-1
പുതിയ പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി ജമ്മുവില്‍ നടന്ന റാലിയില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുന്‍ നേതാവ് ഗുലാംനബി ആസാദ്. താന്‍ അടക്കമുള്ളവര്‍ രക്തവും വിയര്‍പ്പും നല്‍കിയാണ് കോണ്‍ഗ്രസിനെ വളര്‍ത്തിയത്. ട്വിറ്ററും കമ്പ്യൂട്ടറും ഉപയോഗിച്ചല്ലെന്ന് രാഹുലിനെയും ജയറാം രമേശിനെയും ഉന്നമിട്ട് ഗുലാംനബി ആസാദ് പറഞ്ഞു. താന്‍ ഉള്‍പ്പെടെയുള്ളവരെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നു. പ്രക്ഷോഭങ്ങളുടെ ഭാഗമായി അറസ്റ്റിലായാല്‍ ഉടന്‍ തന്നെ ഡിജിപിയെ വിളിച്ചു പറഞ്ഞ് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നവരാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാക്കള്‍. ഇതുകൊണ്ടാണ് കോണ്‍ഗ്രസിനെ ജനങ്ങള്‍ക്കിടയില്‍ കാണാത്തതെന്നും ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി. ജമ്മുകശ്മീരിന്‍റെ പൂര്‍ണ സംസ്ഥാന പദവിക്കായി നിലകൊള്ളും. പുതിയ പാര്‍ട്ടിയുടെ പേര് ഭാരീതയത നിറഞ്ഞതായിരിക്കുമെന്നും ഗുലാംനബി ആസാദ് വ്യക്തമാക്കി. ജമ്മുവിലെ സൈനിക് കോളനിയിലാണ് ആസാദിന്‍റെ ആദ്യ റാലി നടന്നത്. വിഡിയോ റിപ്പോർട്ട് കാണാം.