കാരന്തൂർ മർകസ് ഉപാധ്യക്ഷനും സുന്നി മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ സയിദ് സെയ്നുൽ ആബിദീൻ ബാഫഖി തങ്ങൾ അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. തിരൂരിലെ നടുവിലങ്ങാടിയിലെ വസതിയിൽ നാളെ രാവിലെ 9 വരെ പൊതുദർശനമുണ്ടാകും. തുടർന്ന് 11 മണി മുതൽ കൊയിലാണ്ടിയിൽ പൊതുദർശനം. ഉച്ചക്ക് 2 ന് വലിയകത്ത് മഖാമിൽ ഖബറടക്കം നടക്കും.