kochi-train-06

TAGS

എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളിലെ സിഗ്നല്‍ സംവിധാനങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗത്തില്‍ നിയന്ത്രണം. സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കേണ്ട ചില ട്രെയിനുകള്‍ നോര്‍ത്തിലും തൃപ്പൂണിത്തുറയിലും യാത്ര അവസാനിപ്പിച്ചു. കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചു വിട്ടു. സൗത്തില്‍ നിന്നു കോട്ടയം വഴി കൊല്ലത്തേക്കും, ആലപ്പുഴ വഴി കായംകുളത്തേക്കുമുള്ള പാസഞ്ചറുകള്‍ റദ്ദാക്കി. ആലപ്പുഴ – കണ്ണൂര്‍ എക്സ്പ്രസ് ഇടപ്പള്ളിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. പല ദീര്‍ഘദൂര വണ്ടികളും വൈകിയാണ് ഓടുന്നത്. അതേസമയം, സെക്കന്തരാബാദ്– തിരുവനന്തപുരം ശബരി എക്സ്പ്രസ് ഇന്ന് കോട്ടയം വഴി തന്നെ സര്‍വീസ് നടത്തും. മഴ മാറി നിന്നാല്‍ അര്‍ധരാത്രിയോടെ സിഗ്നല്‍ തകരാര്‍ പരിഹരിക്കാനാകുമെന്ന് റെയില്‍വേ അറിയിച്ചു.