krishnaprasad-01

 

കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി കീഴടങ്ങി. മൂന്നാംപ്രതി കൃഷ്ണപ്രസാദ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. ഒളിവിലുള്ള ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഒന്നാംപ്രതി ഷബീറിന് സാങ്കേതിക സഹായം നല്‍കിയത് ഇയാളാണെന്നാണ് പൊലീസ് അറിയിക്കുന്നത്. ഷബീറിന്റെ ഐ.ടി സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു ഇയാള്‍. ഷബീറിന്റെ ഉടമസ്ഥതയില്‍ വയനാട്ടില്‍ നിര്‍മാണം പുരോഗമിക്കുന്ന റിസോര്‍ട്ടില്‍ ഉള്‍പ്പടെ കൃഷ്ണപ്രസാദ് ഒളിവില്‍ കഴിഞ്ഞെന്നാണ് വിവരം.