കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ നെഹ്റു ട്രോഫി വള്ളം കളിക്ക് ക്ഷണിച്ചതിനെതിരായ വിമര്‍ശനങ്ങള്‍ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വള്ളംകളിയില്‍ അമിത്ഷാ പങ്കെടുക്കുന്നതില്‍ അത്ഭുതമില്ല. കേന്ദ്ര ഭരണാധികാരിയെ കാണാനും മിണ്ടാനും പാടില്ലെന്നുപറയുന്നത് തെറ്റാണ്. എല്‍ഡിഎഫ് രാഷ്ട്രീയനിലപാട് വച്ചല്ല ഫെഡറല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുക. ലാവലിന്‍കേസ് ബി.ജെ.പി കോടതിയിലല്ല, സുപ്രീംകോടതിയിലാണുള്ളതെന്നും വിമർശനങ്ങളോട് എം വി ഗോവിന്ദൻ പറഞ്ഞു. താന്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുമെന്നത് അടിസ്ഥാനരഹിതമായ അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച തന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമെന്നു പറഞ്ഞ എം.വി.ഗോവിന്ദന്‍ മന്ത്രിസഭാ പുനഃസംഘടന വൈകില്ലെന്ന സൂചനയാണ് നല്‍കിയത്.