രാജസ്ഥാനിലെ ഉദയ്പുര്‍ മണപ്പുറം ഫിനാന്‍സ് ശാഖ ജീവനക്കാരെ ബന്ധിയാക്കി കൊള്ളയടിച്ചു. 23 കിലോ സ്വര്‍ണവും 10 ലക്ഷം രൂപയും മോഷണംപോയി. ബൈക്കിലെത്തിയ അഞ്ചുപേര്‍ ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് കൊള്ള നടത്തിയത്. പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിയില്‍ പതിഞ്ഞു. പ്രതികള്‍ സംസ്ഥാനം വിടാതിരിക്കാന്‍ പഴുതടച്ച പരിശോധന തുടങ്ങിയതായി ഉദയ്പുര്‍ എസ്പി അറിയിച്ചു.