TAGS

വയനാട് ഒളവത്തൂരില്‍ സ്കൂളിൽ നിന്ന് അച്ഛനും സഹോദരിമാര്‍ക്കുമൊപ്പം വരുമ്പോള്‍ വാഹനാപകടത്തില്‍ നാലുവയസുകാരി മരിച്ചു. മുണ്ടേരി സ്കൂളിലെ അധ്യാപകന്‍ സജി ആന്‍റോയുടെ മകള്‍ ഐലിന്‍ തെരേസയാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍  ഐലിനും കുടുബവും സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. അച്ഛന്‍ സജിയും മൂന്നുസഹോദരിമാരും പരുക്കുകളോടെ രക്ഷപ്പെട്ടു.