captain-nirmal-sivarajn-1

 

മധ്യപ്രദേശിൽ മിന്നൽ പ്രളയത്തിൽ  കാർ അപകടത്തിൽപെട്ട് മരിച്ച മലയാളി ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടരയോടെ കൊച്ചി മാമംഗലത്തെ  വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് ആറ് മണിയോടെ ഔദ്യോഗിക ബഹുമതികളോടെ പച്ചാളം ശ്മശാനത്തിൽ സംസ്കരിക്കും.

 ജബൽപൂരിലെ സൈനിക ആശുപത്രിയിൽ ലെഫ്റ്റനന്റായ ഭാര്യയെ കണ്ടശേഷം ജോലിസ്ഥലത്തേയ്ക്ക് മടങ്ങുന്നതിനിടെ തിങ്കളാഴ്ചയാണ് ക്യാപ്റ്റൻ നിർമൽ അപകടത്തിൽപ്പെട്ടത്  സൈന്യം നടത്തിയ തിരച്ചിലിൽ ഇന്നലെ രാവിലെ പാറയിടുക്കിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കേന്ദ്രമന്ത്രി ഭഗവന്ത് ഹുബ, മന്ത്രി പി.രാജീവ് എംഎൽഎമാരായ ടി.ജെ. വിനോദ്, ഉമ തോമസ് എന്നിവർ നിർമലിന്റെ വീട്ടിലെത്തി. ധീര യോദ്ധാവിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് ഹുബ പ്രതികരിച്ചു.