ET-Mohammed-Basheer

ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന് ആരും എതിരല്ലെന്ന് മുസ്ലീംലീഗ് ദേശീയസെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍. വസ്ത്രധാരണം മാറിയതുകൊണ്ട് ലിംഗസമത്വം ഉണ്ടാകില്ല. മുനീറിന്‍റെയും സലാമിന്‍റെയും പ്രസ്താവനകള്‍ക്ക് അവര്‍തന്നെ വ്യക്തവരുത്തണമെന്നും ഇ.ടി. കോഴിക്കോട്ട് പറഞ്ഞു. 

 

സ്കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് അപകടകരമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി  പിഎംഎ സലാം പറഞ്ഞിരുന്നു. എന്നാല്‍ കോളജ് ക്യാംപസുകളില്‍ ഒരുമിച്ച് ഇടപഴകുന്നതില്‍ തെറ്റില്ല. ജെന്‍റര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നുവെന്നും  പിഎംഎ സലാം ആരോപിച്ചിരുന്നു.