ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ വീണ്ടും എം.കെ മുനീര്‍. മതമൂല്യങ്ങള്‍ തകര്‍ക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി. വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ക്ലബുകള്‍ രൂപീകരിക്കാന്‍ സര്‍ക്കുലര്‍ വന്നു. പാഠ്യപദ്ധതിയുടെ ചട്ടക്കൂട് സമൂഹമാണ് ചര്‍ച്ച ചെയ്യേണ്ടത്. എല്ലാ പൊലീസ് സ്റ്റേഷനുകളിലുമുളള സ്ത്രീപീഡനക്കേസുകള്‍ പരിഹരിച്ചിട്ടുവേണം ചട്ടക്കൂടിനെപ്പറ്റി സംസാരിക്കേണ്ടത്. മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് സര്‍ക്കാര്‍ നീക്കമെന്നും എം.കെ മുനീര്‍ കോഴിക്കോട്ട് പറഞ്ഞു.
അതേസമയം, ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെക്കുറിച്ചുള്ള തന്റെ പ്രസംഗം വളച്ചൊടിച്ചെന്ന് എം.കെ.മുനീര്‍ പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ പോക്സോ നിയമം നിഷ്പ്രഭമാകുമെന്നാണ് താന്‍ പറഞ്ഞത്. ചില ചാനലുകള്‍ തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നും എം.കെ.മുനീര്‍ ആരോപിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.