flag-india

സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം. രാവിലെ 7.30നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പ്രധാനമന്ത്രി മോദിയെ ചെങ്കോട്ടയിൽ സ്വീകരിച്ചത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ട വൻ സുരക്ഷാ വലയത്തിലാണ്.10,000 പൊലീസുകാരാണ് ചെങ്കോട്ടയിൽ കാവലൊരുക്കുന്നത്. പ്രധാനമന്ത്രിയുടെ ഗാർഡ് ഓഫ് ഓണർ ഏകോപനം വ്യോമസേന നിർവഹിക്കും. മി–17 ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. തദ്ദേശീയമായി നിർമിച്ച പീരങ്കിയിലാകും 21 ആചാരവെടി മുഴക്കുക.

ഇത് ഐതിഹാസിക ദിനമെന്ന് സ്വാതന്ത്രദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ നിശ്ചയദാർഢ്യത്തോടെ മുന്നേറാനുള്ള അവസരമാണിത്. സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. അവരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഉത്തരവാദിത്വമുണ്ട്.  വൈവിധ്യമാണ് ഇന്ത്യയുടെ ശക്തിപ്രവാഹം.

പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി ഇന്ത്യയ്ക്ക് ജന്മസിദ്ധമാണ്. താന്‍ ശ്രമിച്ചത് ജനങ്ങളെ ശാക്തീകരിക്കാനെന്ന് നരേന്ദ്രമോദി പറഞ്ഞു. ശ്രീനാരായണ ഗുരുവടക്കമുള്ള മഹാന്‍മാരെ അനുസ്മരിച്ച പ്രധാനമന്ത്രി പ്രസംഗത്തിൽ സർവർക്കറെയും പരാമർശിച്ചു. നാരായണ ഗുരു ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചു.റാണി ലക്ഷ്മി ഭായ് അടക്കമുള്ളവരുടെ വീര്യം സ്വാതന്ത്ര്യപോരാട്ടത്തില്‍ കണ്ടു.ആദിവാസി സമൂഹത്തേയും അഭിമാനത്തോടെ ഓര്‍ക്കണം. 75 വർഷം സുഖദുഃഖ സമ്മിശ്രമായിരുന്നു. വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. പൗരന്റെ ഇച്ഛകളെ പൂർത്തിയാക്കാൻ ഭരണകൂടം ശ്രമിക്കണം. ഭാവിതലമുറയെ കാത്തിരിപ്പുകൾക്ക് വിട്ടുകൊടുക്കാൻ ഇന്ത്യൻ ജനത ആഗ്രഹിക്കുന്നില്ല. സാമൂഹികമായ ഉണർവ് അടുത്തകാലത്തുണ്ടായി. ജനത കർഫ്യു അടക്കം കോവിഡ് പ്രതിരോധ നടപടികൾ ഈ ഉണർവിന്റെ ഫലമാണ്. ലോകം ഇന്ത്യയെ സമീപിക്കുന്ന രീതി മാറിയിരിക്കുന്നുവെന്നു. ലോകം ഇന്ത്യയെ സമീപിക്കുന്ന രീതി മാറിയിരിക്കുന്നു. പ്രശ്നങ്ങൾക്ക് പരിഹാരം ഇന്ത്യയിൽ നിന്ന് തേടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയസ്ഥിരതയുടെ കരുത്ത് ഇന്ത്യ കാണിച്ചു. ലോകം അതിന് സാക്ഷിയെനന്നും മോദി പറഞ്ഞു.

അടുത്ത 25 വര്‍ഷം അതിപ്രധാനമാണ്. കാല്‍നൂറ്റാണ്ടിലേക്കുള്ള ലക്ഷ്യങ്ങള്‍ മുന്നോട്ടുവച്ച് പ്രധാനമന്ത്രി. 1. സമ്പൂര്‍ണ വികസിതഭാരതം, 2. അടിമത്ത മനോഭാവത്തിന്റെ സമ്പൂര്‍ണനിര്‍മാര്‍ജനം, 3. പാരമ്പര്യത്തിലുള്ള അഭിമാനം, 4. ഐക്യവും ഏകത്വവും5. പൗരധര്‍മം പാലിക്കല്‍.