ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മധു കേസിലെ പ്രതിയായ അബ്ബാസിന്റെ ഡ്രൈവർ ഷിഫാനാണ് അഗളി പൊലീസിന്റെ പിടിയിലായത്. ചിണ്ടക്കിയിലെ വൈദ്യശാലയിൽ നിന്നാണ് അഗളി ഡിവൈഎസ്പിയും സംഘവും ഇയാളെ പിടികൂടിയത്. വീട്ടിലെത്തി ചിലർ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി മധുവിന്റെ അമ്മയും സഹോദരിയും നേരത്തെ അഗളി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക പൊലീസ് സംഘത്തിന്റെ നിരീക്ഷണത്തിനൊടുവിലാണ് ഷിഫാൻ പിടിയിലായത്. ഇയാളുടെ സുഹൃത്തിനായും അന്വേഷണം വിപുലമാക്കി.