വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. ഡാമിന്‍റെ ഒരു ഷട്ടര്‍ 10 സെന്‍റീമീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ 8.50 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കും. സെക്കൻഡിൽ 35 ഘനമീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതിയുണ്ട്. ഡാമുകള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു. മഴ കൂടുന്നതിനാല്‍ മുന്നറിയിപ്പുകള്‍ മാറുന്നു. ബാണാസുര സാഗറില്‍ ആശങ്കയില്ല. കബനിയിലെ വെള്ളം കുറയ്ക്കാന്‍ കര്‍ണാടക നടപടിയെടുത്തെന്നും മന്ത്രി പറഞ്ഞു.