kundala-lanadslide
മൂന്നാർ കുണ്ടള പുതുക്കുടിയിൽ വീണ്ടും ഉരുൾപൊട്ടൽ. ഒരു വീട് മണ്ണിനടിയിലായി. തുടരെത്തുടരെ ഉരുൾപൊട്ടുന്നതോടെ വട്ടവട റോഡ് ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തികൾ താൽക്കാലികമായി നിർത്തിവച്ചു. ഇന്നലെ ദുരന്തം ഉണ്ടായ അതേ സ്ഥലത്താണ് വീണ്ടും ഇന്ന് ഉരുൾപൊട്ടിയത്. ഇന്നലെ രാത്രി മുഴുവനാളുകളെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. കുത്തിയൊലിച്ചു വന്ന മണ്ണും കല്ലും കയറി വീട് മണ്ണിനടിയിലായി. പ്രദേശത്തെ 141 കുടുംബങ്ങളെയും മാറ്റിത്താമസിപ്പിച്ചു.