mulla-wb

മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നത് വൈകുന്നത്. 12.30ന് തുറക്കാനാണ് ഇപ്പോൾ തീരുമാനം. മൂന്നു ഷട്ടറുകള്‍ തുറന്ന് ആദ്യഘട്ടത്തില്‍ 534 ഘനയടി വെള്ളം പുറത്തേയ്ക്കൊഴുക്കും. 

രണ്ടുമണിക്കൂറിനുശേഷം 1000 ഘനയടിയായി വെള്ളത്തിന്‍റെ അളവ് ഉയര്‍ത്തും.  എന്നാല്‍ റൂള്‍ കര്‍വ് പ്രകാരമുള്ള ജലനിരപ്പ് എത്തിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം പ്രദേശത്ത് മഴ കുറഞ്ഞത് ആശ്വാസമേകുന്നുണ്ട്. 137.5 അടിയാണ് പരമാവധി സംഭരിക്കാൻ അനുമതിയുള്ള ജലനിരപ്പ്