KOZHIKODE 9th June 2015 : Rain - College students - Girls waiting bus / Photo: James Arpookara , CLT #
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ അവധിയായിരിക്കുമെന്ന് കലക്ടറുടെ അറിയിപ്പ്. മലയോരമേഖലകളില്‍ ഉള്‍പ്പടെ മഴ ശക്തമല്ലെങ്കിലും റെഡ് അലര്‍ട്ട് ആയതിനാല്‍ കോഴിക്കോട് ജില്ലയിലും കനത്ത ജാഗ്രതാ നിര്‍ദേശം. മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. അടുത്ത നാലു ദിവസത്തേക്ക് ക്വാറികള്‍ അടച്ചിടും. പാറപൊട്ടിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. വെള്ളച്ചാട്ടം, നദീതീരമുള്ള ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കും ആളുകള്‍ക്ക് വിലക്കുണ്ട്. ജില്ലയില്‍ താലൂക്കടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. തീരദേശ മേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.