എരുമേലി തുമരംപാറയിൽ ഇന്നലെ വനത്തിലുണ്ടായ ഉരുൾ പൊട്ടലിൽ വ്യാപക നാശനഷ്ടം . പ്രദേശത്തെ തോടുകളിലും ആറുകളിലും ശക്തമായ മലവെള്ളപാച്ചിലുണ്ടായി. പത്ത് വീടുകളിൽ വെള്ളം കയറി. മതിലുകളും വീട്ടുപകരണങ്ങളും നശിച്ചു. പ്രദേശത്തെ റോഡുകളും കലുങ്കുകളും തകർന്നു. ഒന്‍പതാം വാര്‍ഡിലെ കോഴി ഫാമില്‍ നിന്ന് 1500ഓളം കോഴികള്‍ ഒലിച്ചു പോയി.