കണ്ണത്താദൂരത്ത് മഞ്ഞ പരവതാനി വിരിച്ചതുപോലെ കാഴ്ചയാവുകയാണ് സൂര്യകാന്തി പാടങ്ങള്‍. തമിഴ്നാട് ചെങ്കോട്ടയ്ക്കു സമീപമുളള സൂര്യകാന്തി കൃഷിയിടങ്ങളാണ് സഞ്ചാരികള്‍ക്കും പ്രിയമായത്.
തമിഴ്നാട്ടിലെ ചെങ്കോട്ടയ്ക്ക് സമീപമുളള സാമ്പവർവടകരയിലും. സുന്ദരപാണ്ഡ്യപുരത്തും സമീപപ്രദേശത്തുമെല്ലാം സൂര്യകാന്തിപ്രഭയാണ്. കഴിഞ്ഞവർഷം 25 ഏക്കറിൽ മാത്രമുണ്ടായിരുന്ന കൃഷി ഈ വർഷം 250 ഏക്കറിലേക്ക് വ്യാപിച്ചതോടെ കാഴ്ചകള്‍ കടലുപോലെയായി.
പൂക്കാലം വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നു. കേരളത്തില്‍ നിന്ന് നിരവധിപേരാണ് അതിര്‍ത്തി കടന്നെത്തുന്നത്. ആര്യങ്കാവിൽ നിന്ന് ഏകദേശം മുപ്പതോളം കിലോമീറ്റർ സഞ്ചരിച്ചാൽ സൂര്യകാന്തി കൃഷിയിടങ്ങളിലെത്താന്‍ കഴിയും
വിത്തു മുളച്ചാല്‍ 90 ദിവസമാണ് പൂവ് വിരിയാൻ എടുക്കുന്ന സമയം. ഇരുപത് ദിവസത്തിനുളളില്‍ വിപണിയിലെത്തിക്കാനും കഴിയും. ചിത്രങ്ങളെടുക്കാനും മറ്റും കൃഷിയിടങ്ങളിലിറങ്ങുമ്പോള്‍ പൂ നശിപ്പിക്കരുതെന്നാണ് കര്‍ഷകരുടെ അപേക്ഷ