കരിങ്കൊടി പ്രതിഷേധത്തിന് ഡിവൈഎഫ്ഐ എതിരല്ലെന്നും എന്നാല്‍ ക്രിമിനല്‍ കേസിലെ പ്രതികളെ വാടകയ്ക്കെടുത്ത് യൂത്ത് കോണ്‍ഗ്രസ് അയക്കുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. മുഖ്യമന്ത്രി പ്രതിഷേധങ്ങളെ ഭയപ്പെടുന്നുവെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്തിനാണ് സമരം നടത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു