അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ട കേസില്‍ കൂറുമാറ്റം തുടരുന്നു. പത്തൊന്‍പതാം സാക്ഷി കക്കി  കോടതിയില്‍ മൊഴിമാറ്റി. മധുവിനെ മര്‍ദിക്കുന്നത് കണ്ടെന്ന രഹസ്യമൊഴി നല്‍കിയത് പൊലീസ് ഭീഷണി മൂലമെന്ന് കക്കി പറഞ്ഞു. ഇതോടെ മധു കേസില്‍ കൂറുമാറുന്ന സാക്ഷികളുടെ എണ്ണം ഒന്‍പതായി