രാഷ്ട്രപതിയെ ‘രാഷ്ട്രപത്നി’ എന്ന് വിളിച്ചത് നാക്കുപിഴയെന്ന് കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. മാപ്പുപറയേണ്ട കാര്യമില്ലെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പുപറയണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ചൗധരി മാപ്പുപറഞ്ഞെന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് നടത്തുന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു. പരാമർശം രാഷ്ട്രീയ ആരോപണമാക്കിയ ബിജെപി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും വിമര്‍ശനമുന്നയിച്ചു.