തൃശൂർ എടമുട്ടത്ത് ടോറസ് ലോറിക്കിടയിൽപ്പെട്ട സ്‌കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സ്‌കൂട്ടർ യാത്രികൻ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ഇന്നുരാവിലെ ഒമ്പതരയോടെ എടമുട്ടം സെന്ററിലായിരുന്നു അപകടം. അപകടത്തിൽപ്പെട്ട സ്‌കൂട്ടർ യാത്രികാനുമായി ടോറസ് ലോറി ഏതാനും മീറ്ററോളം മുന്നോട്ട് നീങ്ങിയെങ്കിലും ദുരന്തം ഒഴിവായി.
ഇന്നുരാവിലെ ഒമ്പതരയോടെ എടമുട്ടം സെന്ററിലായിരുന്നു അപകടം. ചെന്ത്രാപ്പിന്നി ഭാഗത്തേക്ക് പോവുകയായിരുന്നു സ്‌കൂട്ടർ യാത്രികൻ. യാത്രക്കിടെ എടമുട്ടം സെന്ററിൽ മുന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിർത്തിയതോടെ പുറകിലുണ്ടായിരുന്ന സ്‌കൂട്ടർ അടക്കമുള്ള മറ്റ് വാഹങ്ങളും നിർത്തി. സ്റ്റോപ്പിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് പുറപ്പെട്ടതിന് പിന്നാലെ മറ്റ് വാഹനങ്ങൾക്കൊപ്പം സ്‌കൂട്ടർ മുന്നോട്ടെടുക്കുന്നതിനിടെ പുറകിലെത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ദേശീയപാതയിൽ വീണ സ്‌കൂട്ടർ യാത്രികനും സ്‌കൂട്ടറുമായി ടോറസ് ലോറി ഏതാനും മീറ്ററോളം മുന്നോട്ട് നീങ്ങിയെങ്കിലും ദുരന്തം ഒഴിവായി. ടോറസ് ലോറിയുടെ വേഗത കുറവും, ഡ്രൈവർ വാഹനം ഉടൻ നിയന്ത്രിച്ചതുമാണ് സ്‌കൂട്ടർ യാത്രികൻ രക്ഷപ്പെടാൻ കാരണമായതെന്നാണ് പറയുന്നത്. നിസാര പരിക്കുകളോടെയാണ് സ്‌കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത്.