murmur

 

ഇന്ത്യയിലെ ഏറ്റവും അവികസിതമായ ഗ്രാമങ്ങളടങ്ങുന്ന ജില്ലയാണ് ഒഡീഷയിലെ മയൂർബഞ്ച്.അവിടത്തെ ചെറുപട്ടണമായ റായ്റെംഗ്പൂരിൽ നിന്ന് വളഞ്ഞുപുളഞ്ഞുനീളുന്ന വഴിയുടെ അരിക് ചേർന്ന് നിൽക്കുന്ന ഒരു ഗ്രാമമുണ്ട്. ഗ്രാമീണരിൽ ഭൂരിഭാഗവും സന്താൾ ഗോത്ര വിഭാഗക്കാർ. ആ ഗ്രാമത്തിന് ഒരു മകളുണ്ട്, അധികമാരും അറിയാത്ത ആ ഗ്രാമത്തെ ഇപ്പോൾ ആ മകളുടെ പേരിൽ ലോകമറിയുന്നു.ഉപർഭേദ എന്നാണ് ആ നാടിന്റെ പേര്. ദ്രൗപതി മുർമു എന്നാണ് ആ മകളുടെ പേര്. വിഡിയോ കാണാം.