yashwant-sinha-draupadi-mur

ഇന്ത്യയുടെ 15മത് രാഷ്ട്രപതിയെ ഇന്ന് അറിയാം. രാവിലെ 11ന് പാര്‍ലമെന്‍റിലെ അറുപത്തിമൂന്നാം നമ്പര്‍ മുറിയില്‍ വോട്ടെണ്ണല്‍ തുടങ്ങും. വൈകീട്ടോടെ പൂര്‍ത്തിയാകും. തുടര്‍ന്ന് വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി.സി മോദി വിജയിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറും. എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു മൂന്നില്‍ രണ്ട് വോട്ടിന്‍റെ ഭൂരിപക്ഷം നേടി വിജയിക്കുമെന്നാണ് സൂചന. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും പുറമേ ബിജെഡി, ബിഎസ്പി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍, ശിവസേന, ജെഎംഎം എന്നീ പാര്‍ട്ടികളുടെയും പിന്തുണ ദ്രൗപദി മുര്‍മുവിന് കിട്ടി.

യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ഥിയാക്കി പ്രതിപക്ഷം നടത്തിയ െഎക്യനീക്കം അമ്പേ പാളി. ഗോത്രവിഭാഗത്തില്‍ നിന്നുള്ള നേതാവ് ആദ്യമായി രാഷ്ട്രപതി പദവിയിലെത്തുന്നുെവന്ന ചരിത്രവും സ്വാതന്ത്ര്യത്തിന്‍റെ 75 ആം വര്‍ഷത്തില്‍ കുറിക്കപ്പെടും. രാജ്യത്തിന്‍റെ സര്‍വ സൈന്യാധിപയാകുന്ന രണ്ടാമത്തെ വനിതയാകും ദ്രൗപദി മുര്‍മു. തിങ്കളാഴ്ച്ചയാണ് സത്യപ്രതിജ്ഞ.