അരി ഉള്‍പ്പെടെയുള്ള ധാന്യവര്‍ഗങ്ങളുടെ ജി.എസ്.ടിയിൽ വ്യക്തത വേണമെന്ന് സംസ്ഥാന ധനവകുപ്പ് ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ ആശയക്കുഴപ്പമെന്ന് സംസ്ഥാനം അറിയിച്ചു. സെന്റര്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്റ് കസ്റ്റംസ് വാര്‍ത്താക്കുറിപ്പിറക്കുമെന്ന് മറുപടി. തൂക്കി വിൽക്കുന്ന അരിക്കുൾപ്പെടെ ജിഎസ്ടി നാളെ മുതൽ ബാധകമാകും.