കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ കെ.കെ.രമ ജയിച്ചത് ജനതാദള്‍ മല്‍സരിച്ചിട്ടാണെന്ന മുന്‍ മന്ത്രി എംഎം മണിയുടെ പ്രസ്താവനയില്‍ കടുത്ത അമര്‍ഷത്തിലാണ് എല്‍ജെഡി. എം.എം. മണിയെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മുന്നണി മര്യാദയ്ക്ക് നിരക്കാത്ത പ്രസ്താവനയാണ് എം എം മണി നടത്തിയത് എന്നാണ് എല്‍ജെഡിയുടെ വിലയിരുത്തല്‍.
എം എം മണിയുടെ ഈ പ്രസ്താവനയില്‍ എല്‍ജെഡിക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. സിപിഎമ്മിന്‍റെ അഭിപ്രായമല്ല ഇതെന്നും എംഎം മണിയുടേത് മാത്രമാണെന്നും വാദിക്കുകയാണ് എല്‍ജെഡി. പ്രസ്താവന മുന്നണി മര്യാദയ്ക്ക് ചേരാത്തതാണ്. ഒപ്പം കെ.കെ. രമയ്ക്ക് എതിരെ എംഎം മണി നടത്തിയ പരാമര്‍ശം അനവസരത്തിലുള്ളതാണെന്നും എല്‍ജെഡി വിലയിരുത്തുന്നു.