നിയമസഭയിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.1977ല്‍ പിണറായി വിജയന്‍ ജയിച്ചത് ആര്‍.എസ്.എസ് പിന്തുണയിലെന്നും സതീശൻ ആരോപിച്ചു‍. പ്രതിപക്ഷനേതാവിന്റെ പരാമർശത്തെ തുടർന്ന് സഭയിൽ രൂക്ഷബഹളം. ഒരു യു.ഡി.എഫുകാരനും ആര്‍.എസ്.എസ് പിന്തുണയില്‍ ജയിച്ചിട്ടില്ല. കണ്ണൂരിലെ ബോംബ് സ്ഫോടനത്തെപ്പറ്റി ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി നടത്തിയത് സ്റ്റഡിക്ലാസെന്നും സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വിമര്‍ശത്തിന് അതീതനെന്ന് ധരിക്കരുതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.