TAGS

പാലക്കാട് ധോണിയിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വനം വകുപ്പ് കുങ്കിയാനയെ എത്തിച്ചു. വയനാട്ടിൽ നിന്നുള്ള പ്രമുഖ എന്ന് പേരുള്ള കുങ്കിയാനയെയാണ് ധോണിയിൽ  എത്തിച്ചിരിക്കുന്നത്. വയനാട്ടിൽ കാട്ടാനകളെ തുരത്തി കാട് കയറ്റുന്നതിൽ മികവ് തെളിയിച്ച ആനയാണ് പ്രമുഖ. ഇന്നലെ ധോണിയിൽ പ്രഭാത സവാരിക്കിറിങ്ങിയ ശിവരാമനെന്നയാളെ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയിരുന്നു. ധോണിയിൽ നേരത്തെ അഗസ്റ്റിനെന്ന കുങ്കിയാനയുണ്ടെങ്കിലും കാട്ടാനയെ തുരത്താൻ  കഴിയാത്തതു കൊണ്ടാണ് പ്രമുഖയെ വനം വകുപ്പ് എത്തിച്ചിരിക്കുന്നത്. 

 

വനാതിർത്തിയിൽ പതിവായി ഇറങ്ങുന്ന കാട്ടാനയ്ക്ക് റോഡിയോ കോളർ ഘടിപ്പിക്കുന്നതിനും വനം വകുപ്പ് ആലോചിക്കുന്നുണ്ട്. റേഡിയോ കോളർ ഘടിപ്പിക്കുന്നതോടെ കാടിറങ്ങുന്ന ആനയുടെ വിവരങ്ങൾ വനം വകുപ്പിന് ലഭിക്കുകയും പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകാനും കഴിയും. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും മറ്റുള്ള നടപടികളിലേക്ക് വനം വകുപ്പ് കടക്കുക.