K-Sudhakaran

ഭരണഘടനയുടെ മഹത്വമറിയാത്ത മന്ത്രി തുടരരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സി.പി.എമ്മില്‍ ബുദ്ധിയുള്ള നേതാക്കള്‍ സജി ചെറിയാനെ തിരുത്തണം. മന്ത്രി ഭരണഘടനയെ അവഹേളിച്ചെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയവിഷയം മാറ്റാനാണെങ്കില്‍ ഭരണഘടന തിരഞ്ഞെടുത്തത് മോശമായിപ്പോയി. മന്ത്രിസ്ഥാനത്ത് തുടരാന്‍ സജി ചെറിയാന് അവകാശമില്ല, മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണമെന്നും സതീശൻ പറഞ്ഞു. 

 

മന്ത്രിയുടെ വിമര്‍ശനം ഇങ്ങനെ: ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണ് ഇന്ത്യയിലേത്. ജനത്തെ കൊള്ളയടിക്കാൻ പറ്റിയ രീതിയിലാണ് ഇന്ത്യൻ ഭരണഘടന. ഏതോ ബ്രിട്ടീഷുകാരൻ പറഞ്ഞുകൊടുത്തത് ഇന്ത്യക്കാരൻ എഴുതി വച്ചിരിക്കുകയാണ്. അതാണ് 75 വർഷമായി പിന്തുടരുന്നത്. ജനാധിപത്യം മതേതരത്വം എന്നിവ പേരിനു മാത്രം എഴുതിവച്ചിട്ടുണ്ടെന്നും സജി ചെറിയാൻ. പത്തനംതിട്ട മല്ലപ്പള്ളിയിൽ  സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു മന്ത്രിയുടെ വിമർശനം.

 

ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി തന്നെയാണ് ഭരണഘടനയെ തള്ളി പറഞ്ഞത്.. അതുകൊണ്ടു തന്നെയാണ് ഈ മന്ത്രിയുെട വാക്കുകള്‍ ഗുരുതര  സത്യപ്രതിജ്ഞാലംഘനമാകുന്നതും.