പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. വിദ്യാര്‍ഥികാലം മുതല്‍ ഗാന്ധിമാര്‍ഗത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. സംഘര്‍ഷകാലങ്ങളില്‍ ശാന്തിദൂതനായി കേരളത്തിന്‍റെ സാമൂഹ്യമണ്ഡലത്തില്‍ സജീവമായി. കേരളത്തിലെത്തിയ ഗാന്ധിജിയെ കുട്ടിക്കാലത്ത് നേരില്‍ കണ്ടു.
ഗാന്ധിയന്മാരുടെ സംഘടനയായ സർവോദയ സമാജം രൂപീകരിക്കുന്നതിൽ പങ്ക് വഹിച്ചു. വാര്‍ധയിലെ സേവാഗ്രാം ആശ്രമത്തിന്‍റെ പ്രസിഡന്‍റായി 11 വര്‍ഷം പ്രവര്‍ത്തിച്ചു. സർവസേവാസംഘത്തിന്റെ ദേശീയ പ്രസിഡന്റായ ഏക മലയാളിയാണ്. 2016ല്‍ പത്മശ്രീ ലഭിച്ചു. കൂട്ടക്കൊല നടന്ന മാറാട് സമാധാനം പുന:സ്ഥാപിക്കാന്‍ പ്രവര്‍ത്തിച്ചു.