amaravathymurder3
അമരാവതി കൊലപാതക്കേസ് അന്വേഷണം എൻ ഐ എ ആരംഭിച്ചു. യുഎപിഎ, കൊലപാതകം, ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എന്‍ഐഎ കേസെടുത്തിട്ടുള്ളത്. അന്വേഷണ സംഘം ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. പൊലീസ് കസ്റ്റഡിയിലുള്ള ഏഴ് പ്രതികളെയും ചോദ്യം ചെയ്തേക്കും. ഇന്നലെ രാതിയാണ് ഏഴാം പ്രതിയും സൂത്രധാരനുമായ ഷെയ്ഖ് ഇർഫാൻ ഷെയ്ഖ് റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കടയുടമ ഉമേഷ് കൊൽഹെയുടെ കൊലപാതകം പ്രവാചക വിരുദ്ധ പ്രസ്താവനയെ പിന്തുണച്ചതിനാലാണ് എന്നതിന് വ്യക്തമായ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കൊലപാതകം മോഷണത്തിന്റെ ഭാഗമാണെന്ന നിഗമനത്തിൽ എത്തി വേണ്ടത്ര ഗൗരവം നൽകാതിരുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. അതേസമയം ഉദയ്പൂർ കൊലപാതക്കേസിൽ ഗൗസ് മുഹമ്മദും റിയാസ് അക്താരിയും അടക്കമുള്ള നാല് പ്രതികളെ  എൻ ഐ എ ഇന്ന് വിശദമായി ചോദ്യം ചെയ്യും