kerosene-1
മണ്ണെണ്ണ വില വീണ്ടും കൂട്ടി. ലീറ്ററിന് 102 രൂപയായി കൂട്ടി. 14 രൂപയുടെ വര്‍ദ്ധനവാണ് ലീറ്ററിന്  ഇത്തവണ ഉണ്ടായത്. ജൂണ്‍ മാസത്തില്‍ 4 രൂപ വര്‍ദ്ധിച്ച് 88 രൂപയാക്കിയിരുന്നു. ജൂണിൽ കേന്ദ്രം 4 രൂപ കൂട്ടിയെങ്കിലും സംസ്ഥാനം സര്‍ക്കാര്‍ വില വര്‍ദ്ധിപ്പിച്ചിരുന്നില്ല. ഇപ്പോഴും 84 രൂപയ്ക്കാണ് റേഷൻകടകളിലൂടെ സബ്സിഡി മണ്ണെണ്ണ വിതരണം ചെയ്യുന്നത്. സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക് തന്നെ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു