ഉത്തരാഖണ്ഡിലെ റൂർക്കിയിൽ അമ്മയും മകളും കൂട്ടബലാത്സംഗത്തിനിരയായി. ഓടി കൊണ്ടിരുന്ന കാറിൽ വച്ചാണ് ആക്രമണമുണ്ടായത്. മുസ്ലീം തീർത്ഥാടന കേന്ദ്രമായ പിരാൻ കാളിയാറിൽ നിന്ന് രാത്രി മടങ്ങുമ്പോൾ ലിഫ്റ്റ് വാഗ്ദാനം ചെയ്തായിരുന്നു ബലാത്സംഗത്തിനിരയാക്കിയത്. സോനു എന്നയാളും സുഹ്യത്തുക്കളുമാണ് ആക്രമിച്ചതെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
അക്രമികളിൽ ഒരാളെ തിരിച്ചറിഞ്ഞതായും പ്രതികൾക്കായി തിരച്ചിൽ തുടരുകയാണന്നും ഹരിദ്വാർ പൊലീസ് അറിയിച്ചു.